News


പാസ്സ്‌വേർഡ് ക്യാമ്പ് ആരംഭിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ "കരിയർ ഗൈഡൻസ് ക്യാമ്പ് 2022-23" മഹാത്മാഗാന്ധി കോളേജ്, ഇരിട്ടിയിൽ നടന്നു. ബഹു അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തെ നല്ല മാറ്റങ്ങളെ ഉൾകൊണ്ട് അവസരങ്ങളെ പ്രയോജനപ്പെടുത്തി നിശ്ചയദാർഢ്യത്തോടെ ലക്ഷ്യം കൈവരിക്കാൻ വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാവണമെന്ന് എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ഷിജോ. എം. ജോസഫ് അധ്യക്ഷനായിരുന്നു. തലശ്ശേരി പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ ടി കെ മുനീർ ക്യാമ്പിന്റെ പദ്ധതി അവതരണം നടത്തി. സി.സി.എം.വൈ പയ്യന്നൂർ പ്രിൻസിപ്പാൾ കെ സുജിത, കലക്ടറേറ്റ് ജൂ. സുപ്രണ്ട് പി ആർ കിഷോർ, വില്ലേജ് ഓഫീസർ ഷാജി,പ്രോഗ്രാം ഓഫീസർമാരായ ഇ രജീഷ് , പി സ്വപ്ന തുടങ്ങിയവർ ക്യാമ്പിൽ സംസാരിച്ചു. കോളേജിലെ 110 വിദ്യാർഥികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.